മേപ്പാടി : റമദാൻ സഹനം,സമർപ്പണം എന് നപ്രമേയത്തിൽ
എസ്കെഎസ്എസ്എഫ് റമദാൻ കാമ്പയിന് ജില്ലയിൽ തുടക്കമായി.
കാമ്പയിൻ ഭാഗമായി ഇഫ്താർ സംഗമങ്ങൾ,സഹചാരി ഫണ്ട് കലക്ഷൻ,റമദാൻ പ്രഭാഷണം,റമദാൻ സോഷ്യൽ മീഡിയ കാമ്പയിൻ,ഇഫ്താർ മീറ്റുകൾ,റമദാൻ സന്ദേശം ,
ഖത്തമുൽ ഖുർആൻ,സകാത്ത് സെമിനാർ,ഇഅതികാഫ് ജൽസ,
മേഖലാ തലങ്ങളിൽ ഇഫ്താർ ടെൻറ്റുകൾ എന്നിവ കാമ്പയിൻ ഭാഗമായി സംഘടിപ്പിക്കും.
മേപ്പാടിയിൽ വെച്ച് സംഘടിപ്പിച്ച റമദാൻ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
അബ്ബാസ് വാഫി ചെന്നലോട് പ്രമേയപ്രഭാഷണം നിർവ്വഹിച്ചു.
ശംസുദ്ദീൻ റഹ്മാനി, മുഹമ്മദ് കുട്ടി ഹാജി,ശിഹാബ് മാസ്റ്റർ , അനീസ് വാഫി,അലി മാസ്റ്റർ,ശിഹാബ് ഫൈസി, ശറഫുദ്ദീൻ ഫൈസി ,
ശമീർ , ആഷിഖ് മേപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും മേഖലാ സെക്രട്ടറി സഫീർ മാസ്റ്റർ നന്ദിയും പറഞ്ഞു

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,