തരിയോട്: ഗവ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും പ്രധാനാധ്യാപിക ഉഷ കുനിയിൽ നിർവഹിച്ചു. മറിയം മഹ്മൂദ്, നിഷ ആൻ ജോയ്,ശ്രീജ കെ.ആർ,പി.കെ സത്യൻ, എന്നിവർ സംസാരിച്ചു. ലിറ്റിൽകൈറ്റ് അംഗങ്ങളായ. സ്നിഗ്ധ എസ്.ജി , കാതറിൻ മരിയ സിബി, ഇസ മേരി പ്രിൻസ് എന്നിവർ നേതൃത്വം നൽകി

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,