രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,065 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 99,06,165 ആയി.
354 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,43,709 ആയി ഉയർന്നു. 34,477 പേർ ഇന്നലെ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 94,22,636 ആയി ഉയർന്നു.
3,39,820 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 15,55,60,655 സാമ്പിളുകൾ ഇതിനോടകം പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡിസംബർ 14ന് മാത്രം 9,93,665 സാമ്പിളുകൾ പരിശോധിച്ചു.