കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.12) പുതുതായി നിരീക്ഷണത്തിലായത് 1110 പേരാണ്. 946 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11526 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 636 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1539 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 188159 സാമ്പിളുകളില്‍ 187948 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 174240 നെഗറ്റീവും 13708 പോസിറ്റീവുമാണ്.

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ






