യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര മീനങ്ങാടിയിൽ നിന്ന് തുടങ്ങി.

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തുടങ്ങി.
അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന
യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. യാക്കോബായ -ഓർത്തഡോക്‌സ്‌ സഭാ
തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ പരിഹരിക്കുക, തങ്ങൾ
പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം
ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യാത്ര മീനങ്ങാടി
സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിലെ ശാമുവേൽ മോർ
പീലക്സിനോസ് തിരുമേനിയുടെ കബറിങ്കൽ നിന്ന് മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്
മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. മലബാർ ഭദാസന മെത്രാപ്പോലീത്ത
സഖറിയാസ് മോർപോളികാർപ്പോസ് അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ തോമസ് മോർ
അലക്സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി.

കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോർ ഐറേനിയോസ്, ഡൽഹി ഭദ്രാസനത്തിന്റെ
കുര്യാക്കോസ് മോർ യൗസേഫിയോസ്, ബാംഗ്ളൂർ–മൈലാപ്പുർ ഭദ്രാസനത്തിന്റെ ഐസക്ക്
മോർ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മോർ അന്തിമോസ്
എന്നീ മെത്രാപ്പോലീത്തന്മാരും, കൊല്ലം പണിക്കർ, സഭാ ഭാരവാഹികളായ വൈദിക
ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പാ, സമുദായ ട്രസ്റ്റി ഷാജി
ചുണ്ടയിൽ, സെക്രട്ടറി അഡ്വ. ഏലിയാസ് പീറ്റർ, സമരസമിതി കൺവീനർ ഫാ. ജോൺ
ഐപ്പ്, വർക്കിങ് കമ്മിറ്റി അംഗം ഫാ. ഡോ.ജേക്കബ് മീഖായേൽ
പുല്യാട്ടേൽ, സംവിധായകൻ എം.മോഹനൻ, അഡ്വ. കെ.ഒ. ഏലിയാസ്, അഡ്വ. റോയ്
മാത്യു, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരം പുഴയിൽ, ഫാ.
എം.യു.തോമസ്, സമരസമിതി അംഗം കെ.എം. ഷിനോജ്, സഭാ മാനേജിങ് കമ്മിറ്റി
അംഗങ്ങൾ, ഭദ്രാസന ഭാരവാഹികൾ, മീനങ്ങാടി കത്തീഡ്രൽ ഭാരവാഹികൾ തുടങ്ങിയവർ
നേതൃത്വം നൽകി. യാത്രക്ക് മീനങ്ങാടി സെന്റ് മേരീസ് സുവിശേഷ സമാജം
പള്ളിയിലും കൽപറ്റ സെൻറ് ജോർജ് പള്ളിയിലും സ്വീകരണം നൽകി. യാത്രയുടെ സമാപനത്തിന്റെ ഭാഗമായി 29ന്
മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകും. 15 ദിവസം നീണ്ട് നിൽക്കുന്ന യാത്രക്ക്
വിവിധ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ വിശ്വാസികളിൽ
നിന്ന് അധികാരികൾക്ക് നൽകാനുള്ള ഹർജി ഒപ്പിട്ട് സ്വീകരിക്കും.

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

പുത്തരി മഹോത്സവം ആഘോഷിച്ചു.

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.