ക്രിസ്തുമസ്- ന്യൂഇയര്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും

ജില്ലയില്‍ ക്രിസ്തുമസ് ന്യൂഇയര്‍ സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ പരിശോധന (രാത്രികാലങ്ങളിലടക്കം) കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങളെ ജില്ലയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ല. എല്ലാ ഭക്ഷ്യ ഉല്‍പാദക, വിതരണ വില്‍പ്പന സ്ഥാപനങ്ങളും, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്,രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുത്തിരിക്കണം. ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നീ രംഗങ്ങളില്‍ വൃത്തി ശുചിത്വ ശീലങ്ങള്‍ പാലിക്കണം. ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. മുറിച്ച് വെച്ച് വിതരണം ചെയ്യുന്ന പഴങ്ങള്‍, തുറന്ന് വെച്ച് വില്‍പ്പന നടത്തുന്ന ബേക്കറി അടക്കമുളള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. പായ്ക്കറ്റ് ഭക്ഷണത്തിന്റെ പുറത്ത് കര്‍ശനമായ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും, സര്‍ബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളവും, ഐസും ശുദ്ധമായ കുടിവെളളത്തില്‍ ഉണ്ടാക്കിയവ ആയിരിക്കണം. ജീവനക്കാര്‍ കര്‍ശനമായ വൃത്തി ശുചിത്വ ശീലങ്ങളും കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. എണ്ണപ്പലഹാരങ്ങളും മറ്റും പാകംചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത.് പ്രിന്റഡ് ന്യൂസ് പേപ്പറില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിഞ്ഞ് കൊടുക്കരുത്. കുപ്പിവെളളവും മറ്റ് പാനീയങ്ങളും വെയില്‍ തട്ടുന്ന രീതിയില്‍ സൂക്ഷിക്കുവാന്‍ പാടില്ല. നിയമലംഘകര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

്ഉപഭോക്താക്കള്‍ തുറന്ന് വെച്ചതോ ഈച്ച, പാറ്റ, പൊടി മുതലായവ മലിനപ്പെടുത്തിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ ആഹാര സാധനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത് . തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവു എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അജി അറിയിച്ചു.

പൊതുജനങ്ങളുടെ പരാതികള്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ – 8943346192, കല്‍പ്പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ – 9072639570, സുല്‍ത്താന്‍ ബത്തേരി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ – 8943346570, മാനന്തവാടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ – 7593873342, ടോള്‍ ഫ്രീ നമ്പര്‍ 1800 425 1125 എന്നീ നമ്പറുകളില്‍ അറിയിക്കാം.

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

പുത്തരി മഹോത്സവം ആഘോഷിച്ചു.

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ

ഗതാഗത നിയന്ത്രണം

കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ നവംബർ 10 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും. Facebook Twitter WhatsApp

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇതാദ്യം; റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയവുമായി വൈത്തിരി താലൂക്ക് ആശുപത്രി

അതീവ സങ്കീര്‍ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വൈത്തിരി താലൂക്ക് ആശുപത്രി. വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു ആശുപത്രിയിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളുമുണ്ടായതിനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.