വൈത്തിരി തരുവണ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ ഗതാഗതം താല്‍കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വൈത്തിരിയില്‍ നിന്ന് പൊഴുതനയിലേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ വഴിയും പടിഞ്ഞാറത്തറയില്‍ നിന്ന് വൈത്തിരിയിലേക്ക് വരുന്ന വാഹനങ്ങള്‍ പത്താം മൈല്‍ വഴിയും പോകണം.

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ






