വനിതാ ശിശു വികസന വകുപ്പ് പോക്‌സോ മോഡൽ ഗൈഡ്‌ലൈൻ പ്രകാരം സപ്പോർട്ട് പേഴ്‌സൺ പാനലിലേക്ക് അപേക്ഷക ക്ഷണിച്ചു. സോഷ്യൽവർക്ക്/ സോഷ്യോളജി/ സൈക്കോളജി/ ചൈൽഡ് ഡെവലപ്‌മെന്റിൽ ബിരുദാനന്തര ബിരുദം/കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, സംരക്ഷണ വിഷയങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 22 ന് വൈകിട്ട് അഞ്ചിനകം മീനങ്ങാടി ജവഹർ ബാലവികാസ് ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ 04936 246098, 9961859398

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി