മേപ്പാടി പള്ളി കവല എന്ന സ്ഥലത്ത് മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടയിൽ വിദേശമദ്യം പിടിച്ചു.ദിനേശ് കുമാർ വയസ്സ് 30 നത്തങ്കുനിയിൽ എന്നയാളിൽ നിന്നും 7.500 ലിറ്റർ മദ്യമാണ് പിടികൂടിയത്.മേപ്പാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ .ജയപ്രകാശ് AU വിന്റെ നിർദ്ദേശപ്രകാരം മേപ്പാടി പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ഷറഫുദ്ദീൻ വി യുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ SCPO ചന്ദ്രകുമാർ, SCPO ഷാജഹാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







