ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി കോക്കാമറ്റം വീട്ടിൽ കെ. കെ ജയേഷ്(39) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024 സെപ്റ്റംബർ മുതൽ കുട്ടിക്കെതിരെ ലൈംഗീകാതി ക്രമം നടത്തി വരികയായിരുന്നുവെന്നാണ് പരാതി.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







