ജില്ല ബി ഡിവിഷന്‍ ഫുട്‌ബോള്‍: ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കള്‍

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ ബി ഡിവിഷന്‍ ലീഗില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. കെ.വൈ.സി ചേനാട് റണ്ണേഴ്‌സ് അപ്പ് ആയി. ബത്തേരി നഗരസഭ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഇരുടീമുകളും പന്ത്രണ്ട് വീതം പോയിന്റ് നേടി. എന്നാല്‍ ഹെഡ് ടു ഹെഡ് മത്സരങ്ങളുടെ കണക്കില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ഒന്നാമതെത്തുകയായിരുന്നു. ബി ഡിവിഷനിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ എ ഡിവിഷന്‍ ലീഗിലേക്ക് യോഗ്യത നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി ബത്തേരി ഫുട്‌ബോള്‍ അക്കാദമിയിലെ വി.കെ. ആനന്ദ്, മികച്ച പ്രതിരോധനിര താരമായി മഹാത്മ പഞ്ചാരക്കൊല്ലിയിലെ രോഹിത്ത്, മികച്ച ഗോള്‍ കീപ്പര്‍ ആയി കെ.വൈ.സി ചേനാടിന്റെ കെ. അദ്‌നാന്‍, ഏമേര്‍ജിങ് പ്ലെയര്‍ ആയി ബത്തേരി ഫുട്‌ബോള്‍ അക്കാദമിയിലെ സുരേഷ്‌കുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങ് വടുവഞ്ചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം ഷെഫീഖ് ഹസന്‍, നിഷാന്ത് മാത്യൂ, സെഫീര്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ. ആസിഫ്, ജോയിന്റ് കണ്‍വീനര്‍ കെ.എസ് സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

‘ബുക്ക് ചെയ്തവര്‍ അതേ ദിവസം തന്നെ ദര്‍ശനത്തിനെത്താന്‍ ശ്രമിക്കണം’: ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത്

ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രാവിലെ നാലു മണിക്ക് നിലയ്ക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏഴ് മണിയോടെ ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; ഗുണഭോക്താക്കൾക്ക് 3600 രൂപ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർധിപ്പിച്ച തുകയും ഒരു മാസത്തെ കുടിശ്ശികയും ഉൾപ്പെടെ 3600 രൂപയാണ് ഓരോരുത്തർക്കും ലഭിക്കുക. പ്രതിമാസ പെൻഷൻ

125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത

ഇരുചക്ര വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് (ആന്റി ബ്രേക്കിങ് ലോക്ക്) നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള റോഡ് ഗതാഗത മന്ത്രാലയവും ഇന്ത്യൻ

ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്

ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും

കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ

പെണ്‍കുട്ടികളെ കാണാനില്ല

പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായതായി പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.