ബീനാച്ചി-പനമരം റോഡിലെ ഹോളിക്രോസ്സ് ഫെറോന പള്ളിക്ക് മുൻവശം റോഡിൽ മണ്ണ് നീക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് 8) മുതൽ മെയ് 22 വരെ നടവയൽ പള്ളിത്താഴം മുതൽ നടവയൽ അങ്ങാടി വരെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും പനമരം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പള്ളിത്താഴെ പരുകുന്നേൽക്കവല റോഡ് വഴി തിരിച്ചു വിടും.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







