ഇനിയും മുന്നോട്ട്- ദ്വിദിന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം

ജില്ലയുടെ വികസന കാഴ്ചകളൊരുക്കി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനത്തിന് കല്‍പ്പറ്റ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തുടക്കമായി. പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ സി.കെ. ശിവരാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി ജിനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ‘ഉണര്‍വ്വ്’ നാടന്‍ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

കോവിഡ് കാലത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ലോകശ്രദ്ധ നേടിയ പദ്ധതികള്‍ പൊതുജനങ്ങളോട് സംവദിക്കുന്ന തരത്തിലാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ വികസന- ക്ഷേമ പദ്ധതികളുടെ നേര്‍ക്കാഴ്ച്ചകളും ജില്ലയില്‍ ആവിഷ്‌കരിച്ച മറ്റ് തനത് പദ്ധതികളും വിദ്യാഭ്യാസ, വിനോദ സഞ്ചാര, ആരോഗ്യ മേഖലകളില്‍ നേടിയെടുത്ത സമഗ്ര വികസനത്തിന്റെ ചിത്രങ്ങളും പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതാണ്. വികസന നേട്ടങ്ങളുടെ ഹ്രസ്വചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം.

ജില്ലയിലെ രണ്ടാമത്തെ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ അങ്കണത്തില്‍ ഫെബ്രുവരി 5, 6 തിയ്യതികളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ട്രൈസം ഹാള്‍ പരിസരത്ത് 8, 9 തീയതികളില്‍ നടക്കുന്ന പ്രദര്‍ശനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പനമരം, വൈത്തിരി എന്നിവിടങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട

ഗതാഗത നിയന്ത്രണം

അമ്പായത്തോട് – പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം Facebook

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.