പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനചംക്രമണ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു.
100 ക്യൂബിക് മീറ്റര്‍ ഏരിയയുള്ള മത്സ്യകൃഷിക്ക് ആകെ ചെലവ് 7.5 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 40 ശതമാനം സബ്സിഡി ലഭിക്കും.
നൈല്‍തിലാപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യമാണ് നിക്ഷേപിക്കുന്നത്. ആറ് മാസം കൊണ്ട് വിളവെടുക്കാം. താല്‍പര്യമുള്ള കര്‍ഷകര്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ ഫെബ്രുവരി 17 നകം അപേക്ഷ നല്‍കണം.