നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എസി.) രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ചെയര്‍പേഴ്‌സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് മെമ്പര്‍ സക്രട്ടറിയും എ.ഡി.എം. ടി.ജനില്‍ കുമാര്‍, ഫീല്‍ഡ് ഔട്ട്‌റിച്ച് ബ്യൂറോ ഓഫിസര്‍ എം.വി.പ്രജിത് കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവന്‍, പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുള്ള എന്നിവര്‍ അംഗങ്ങളുമാണ്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ