പ്രളയാനന്തരം പ്രൊജക്റ്റ് വിഷൻ നിർമിച്ച 21-മത് ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി.

പ്രളയ ദുരന്താനന്തരം പ്രൊജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങൾക്കായി നിർമിച്ച ഭവനത്തിന്റെ താക്കോൽ കൈമാറ്റം ഇന്ന് നടന്നു. പണിപൂർത്തീകരിച്ച രണ്ട് ഭവനങ്ങളാണ് കൈമാറിയത്. ഭിന്നശേഷിക്കാരനായ കണിയാംമ്പറ്റ സ്വദേശി മായൻകോട് സിദ്ധിഖ്, വൈത്തിരി സ്വദേശിയായ അമ്മച്ചി പറമ്പിൽ ലാലി ജോൺസൻ എന്നിവർക്കായാണ് വീടുകൾ കൈമാറിയത്. തോമസ് മുരിങ്ങത്തേരിയിൽ എന്ന വ്യക്തി തൃക്കൈപ്പറ്റയിൽ ദാനമായി നൽകിയ സ്ഥലത്താണ് ലാലി ജോൺസന് പുതിയ ഭവനം നിർമ്മിച്ചു നൽകിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, വാർധക്യ രോഗികൾ,വികലാംഗർ, ഗവൺമെന്റ് ഭവന നിർമ്മാണ ലിസ്റ്റിൽ ഉൾപ്പെടാത്തവർ എന്നിവർക്കു മുൻഗണന നൽകിയാണ് പ്രൊജക്റ്റ് വിഷൻ ഉപഭോക്താക്കളെ തിരെഞ്ഞെടുത്തത്. 500-550 സ്ക്വയർഫീറ്റ് വരുന്ന വീട്ടിൽ ഒരു ഹാൾ ,2 ബെഡ്റൂം, അടുക്കള, കുളിമുറി എന്നിവ ഉൾപ്പെട്ടതാണ്. അഞ്ചരലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചിലവ്. മുത്തൂറ്റ് എം ജോർജ് ഫൗഡേഷന്റെ സാമ്പത്തിക പിന്തുണയോടെയാണ് പ്രൊജക്റ്റ് വിഷൻ ഈ ഭവനങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. ആഷിയാന പ്രോജക്റ്റിൽ ഉൾപ്പെടുത്തി പ്രളയ ബാധിതർക്കായി 200-ഓളം വീടുകൾ മുത്തൂറ്റ് എം ജോർജ് ഫൗഡേഷൻ കേരളത്തിൽ നിർമ്മിച്ചു നൽകുന്നുണ്ട്.
ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോർജ് എം ജോർജ്, മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആർ വിഭാഗം ഹെഡ് ബാബു ജോൺ മലയിൽ , മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ഓമന രമേഷ് , വാർഡ് മെമ്പർ രാജു ഗജമാടി . മൂത്തൂറ്റ് ഫിനാൻസ് കോഴിക്കോട് റീജിയണൽ മാനേജർ വേണുഗോപാലൻ നായർ റ്റി കെ , റീജിയണൽ അഡ്മിൻ മാനജർ ഗിരീഷ് കുമാർ , കല്പറ്റ ബ്രാഞ്ച് മാനേജർ സിജോ ജോൺ , കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കമല രാമൻ , വൈസ് പ്രസിഡന്റ് സജീവ് കരണി , 13 ആം വാർഡ് മെമ്പർ അബ്ദുൾ ലത്തീഫ് , മുൻ മെമ്പർ റഷീന സുബൈർ , മാനന്തവാടി ബ്രാഞ്ച് മാനേജർ ശ്രീജിത്ത് പി കെ ,പ്രോജകറ്റ് വിഷൻ ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം,പ്രോജക്റ്റ് വിഷൻ കോ ഓർഡിനേറ്റർ സിബു ജോർജ് , വയനാട് കോ ഓർഡിനേറ്റർ സിമി മാത്യു, വോളണ്ടിയർന്മാരായ ജയൻ കെ.കെ, ജയ്സൺ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

മീനങ്ങാടിയിൽ തേനീച്ചയുടെ ആക്രമണം; വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

മീനങ്ങാടി: മേപ്പേരിക്കുന്നിൽ തേനീച്ചയുടെ കൂട്ടമായ ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൃഷ്ണഗിരി സ്വദേശികളായ സനൽ, രതീഷ് എന്നിവർ കൽപ്പറ്റയിലെ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭക്ഷ്യവിഷബാധ; 10 പേർ ചികിത്സ തേടി

അഞ്ചുകുന്ന്: ഭക്ഷ്യവിഷബാധയെ തുടർന്ന് 10 പേർ ചികിത്സ തേടി. കാട്ടിക്കുളംസ്വദേശിയും അഞ്ചു കുന്നിൽ താമസിക്കുന്നതുമായ രാഹുൽ പ്രസന്നൻ (32), ഭാര്യ അഞ്ജലി (28), കൂളിവയൽ സ്വദേശികളായ ചക്കിങ്ങൽ നാസർ (47), മക്കളായ മുഹമ്മദ് ഫാസിൽ

പോലീസ്- മോട്ടോർ വാഹന വകുപ്പുകളുടെ നീക്കങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകി ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളുടെയും വിവരങ്ങൾ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകിയ അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ, ചെറിയമുക്കാടയിൽ വീട്ടിൽ, ബിബിൻ ബേബി(42) സഹോദരൻബിജു

ഓഡിറ്റോറിയം ഉദ് ഘാടനം ചെയ്തു.

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ് ഘാടനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. 170 പേർക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.