എൽ.ജെ.ഡിയിലേക്ക് പോകുമ്പോൾ യാതൊരു ഓഫറുമില്ലന്ന് പി.കെ. അനിൽകുമാർ. ശ്രേയാംസ് കുമാറിനൊപ്പം ചേരുമ്പോൾ രണ്ട് ആശയങ്ങൾ ഒരുമിക്കുകയാണന്നും കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.കെ. അനിൽകുമാർ പറഞ്ഞു. തൊഴിലാളി നേതാവ് എന്ന നിലയിൽ പാർട്ടി മാറുമ്പോൾ തൊഴിലാളികളും ഒപ്പമുള്ള കുറേപ്പേരും കൂടെ വരുന്നുണ്ടെന്നും അവർക്ക് രണ്ടാം തിയതിക്ക് ശേഷം സ്വീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ മനസ്സറിയുന്ന ആൾ കൽപ്പറ്റയിൽ സ്ഥാനാർത്ഥികുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അവഗണനയെ തുടർന്നാണ് പാർട്ടി വിട്ടതെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ