പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഇനി ഇല്ല, 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം; ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി.

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാകും. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സോഫ്റ്റ്‌വെയറില്‍ ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്‌ട്രേഷന്‍ നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക.

അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ (ടെസ്റ്റ് ഒഴികെ) സംസ്ഥാനത്ത് നേരത്തേ തന്നെ ഓണ്‍ലൈനാക്കിയതാണ്.

ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും.വില്‍ക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാര്‍ നിര്‍ബന്ധമാക്കി. പഴയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. വാങ്ങുന്നയാളിന് കൈമാറിയാല്‍ മതി. വസ്തു ഇടപാടില്‍ മുന്‍പ്രമാണങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാം. ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും.

വായ്പ പൂര്‍ണമായും അടച്ചാല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കും. പകരം ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് ഡിജിറ്റല്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസിലെത്തേണ്ട. ഫിനാന്‍സ് കുടിശ്ശിക ഇല്ലെന്നതിനുള്ള തെളിവിനായി ഓണ്‍ലൈനില്‍ പരിശോധിക്കാം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.