തലപ്പുഴ: തലപ്പുഴ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്റെ മകന്‍ മുഹസിന്‍ (15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം. മാനന്തവാടി ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ സജീവ് കുഞ്ഞിരാമന്‍, അസി. സ്‌റ്റേഷന്‍. ഓഫീസര്‍ ,കെ വി ബാബു ,ഷിബു കെ എം, ജിതിന്‍ കുമാര്‍,സുജിത്ത് എം.എസ്, അനീഷ് വി.കെ, ധീരജ്, മിഥുന്‍ എ.എസ്,മിഥുന്‍,വി, രാജേഷ് എ.ആര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാളാട് റെസ്‌ക്യു ടീം അംഗങ്ങളും തിരച്ചിലില്‍ പങ്കെടുത്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ