സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,31,58,864 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4621 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂര്‍ 323, കോഴിക്കോട് 381, എറണാകുളം 298, തിരുവനന്തപുരം 178, മലപ്പുറം 199, കോട്ടയം 153, തൃശൂര്‍ 166, കാസര്‍ഗോഡ് 146, കൊല്ലം 141, പത്തനംതിട്ട 90, ഇടുക്കി 93, ആലപ്പുഴ 88, പാലക്കാട് 29, വയനാട് 46 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, കാസര്‍ഗോഡ് 3, എറണാകുളം, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 194, കൊല്ലം 159, പത്തനംതിട്ട 124, ആലപ്പുഴ 123, കോട്ടയം 120, ഇടുക്കി 43, എറണാകുളം 232, തൃശൂര്‍ 199, പാലക്കാട് 83, മലപ്പുറം 255, കോഴിക്കോട് 297, വയനാട് 24, കണ്ണൂര്‍ 142, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,075 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,31,057 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4018 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 364 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബന്ധു വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ്

ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം അനുവദിച്ചതിനെതിരെ 135/2025 നമ്പർ ഉത്തരവ് കത്തിച്ച് പ്രതിഷേധം നടത്തി എൻ.ജി.ഒ അസോസിയേഷൻ. 12-ാംശമ്പള

തരിയോടിന് സ്വപ്നസാക്ഷാത്കാരം, ഫുട്ബോൾ അക്കാദമി ആരംഭിച്ചു.

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്കാരമുള്ള പുതിയ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി

ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു.

ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 61- മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ

പുതുചരിത്രം; കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.