ബത്തേരി സ്വദേശികൾ 9 പേർ, അമ്പലവയൽ 7 പേർ, എടവക 6 പേർ, പടിഞ്ഞാറത്തറ, പനമരം നാല് പേർ വീതം, കൽപ്പറ്റ 3 പേർ, കോട്ടത്തറ, മാനന്തവാടി, നെന്മേനി, തവിഞ്ഞാൽ, വെള്ളമുണ്ട രണ്ട് പേർ വീതം, മീനങ്ങാടി, മേപ്പാടി, മുള്ളൻകൊല്ലി, മുട്ടിൽ, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന രണ്ട് എടവക സ്വദേശികൾ, ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു മാനന്തവാടി സ്വദേശി, ചെന്നൈയിൽ നിന്ന് വന്ന ഒരു ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായവർ.

ബന്ധു വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.
പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ്







