ന്യൂഡൽഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആർ.ടി.പി.സി.ആർ. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കേരളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധന 53 ശതമാനത്തിനു മുകളിൽ ഒരിക്കൽപോലും ഉയർന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഫെബ്രുവരി രണ്ടാംവാരം 33.7 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്രതിദിന ആർ.ടി.പി.സി.ആർ. പരിശോധന. ഏറ്റക്കുറച്ചലുകൾക്കുശേഷം മാർച്ച് പകുതിയോടെ അത് 53.1 ശതമാനമായി. പിന്നീട് വീണ്ടും കുറയാൻ തുടങ്ങി. മാർച്ച് 31-നും ഏപ്രിൽ ആറിനും ഇടയിലുള്ള ആഴ്ചയിൽ അത് 45.7 ശതമാനമാണ്. പരിശോധന ഇനിയും കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർ.ടി.പി.സി.ആർ. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിർദേശം.ഫെബ്രുവരിയിൽ കേരളത്തിലെ പ്രതിദിന കേസുകൾ 4977 വരെ ഉയർന്നിരുന്നു. മാർച്ച് ഒടുവിൽ അത് 1800 വരെ എത്തിയെങ്കിലും പിന്നീട് വീണ്ടും വർധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇപ്പോൾ ദിവസേന ശരാശരി 2578 പുതിയ കേസുകളാണ് ഉണ്ടാവുന്നത്. സംസ്ഥാനത്തെ പോസിറ്റിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയിൽ 8.10 ശതമാനം ആയിരുന്നത് മാർച്ച് 17-നും 23-നുമിടയിൽ 1.44 ശതമാനംവരെ കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത് വീണ്ടും ഉയർന്ന് 5.09 ശതമാനമായി. ഇൗ ആഴ്ചയിലെ കണക്കുപ്രകാരം ശരാശരി 13 പേരാണ് കേരളത്തിൽ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






