മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി കെല്ലൂർ അഞ്ചാം മൈൽ ടൗൺ ശുചീകരണം നടത്തി.പനമരം പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡും, വെള്ളമുണ്ട പഞ്ചായത്ത് പത്താം വാർഡും സംയുക്തമായാണ് ശുചീകരണം നടത്തിയത്.
RRT അംഗങ്ങൾ, ആശാ വർക്കർമാർ, വ്യാപാരികൾ ,ചുമട്ട് തൊഴിലാളികൾ ,പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ നേത്രത്വം നൽകി. വാർഡ് മെമ്പർമാരായ ആഷിഖ് എം കെ, റംല മുഹമ്മദ്, RRT അംഗങ്ങായ കീപ്രത്ത് മമ്മൂട്ടി, സലിം കേളോത്ത്, മമ്മൂട്ടി കാത്തായി, റസാഖ് നുച്ചിയൻ, ഇബ്രാഹിം പന്നിയൻ, ഉസ്മാൻ എറമ്പയിൽ, ആഷിഖ് നുച്ചിയൻ എന്നിവർ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി