ആറ്റിങ്ങല്‍: നിലയ്ക്കാമുക്കില്‍ യുവതിയെയും മകളെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ ബിന്ദു(35), ദേവയാനി(8) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണാണ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
ബിന്ദുവിനെയും മകളെയും കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെ തുടർന്ന് ബിന്ദുവിന്റെ മാതാവ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയത്. ഒടുവിൽ കിണറ്റിൽ ബിന്ദുവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി