കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
പിലാക്കാവ് ജെസ്സി എസ്റ്റേറ്റിൽ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. ഈ വ്യക്തിക്ക് 20 ൽ അധികം വ്യക്തികളുമായി സമ്പർക്കം ഉണ്ട്.
കാവുംമന്ദം ഹോട്ടൽ ലക്ഷ്മിയിൽ മെയ് 25 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.
നടവയൽ ഓശാനഭവൻ വൃദ്ധസദനത്തിൽ മെയ് 27 വരെ ജോലി ചെയ്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തോമാട്ടുചാൽ
കോഓപ്പറേറ്റീവ് ബാങ്കിൽ മെയ് 28 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്.
മുട്ടിൽ ഇടപ്പെട്ടി വാർഡ് 18 ൽ മെയ് 23 ന്
നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി വ്യക്തികൾ പോസിറ്റീവാകുന്നുണ്ട്.
പൂതാടി എരുമതാരി കോളനി,
മീനങ്ങാടി ഇളയിടത് കോളനി, കളിമുറ്റം കോളനി, പമ്പല കോളനി അമ്പലംകുന്ന്,
പനമരം മാതുർ കോളനി ,കരിങ്ങാരി കാപ്പുംകുന്ന് കോളനി, നെടുമ്പലാക്കുന്നു കോളനി,
നെഞ്ചറാമൂല കോളനി,
നൂൽപ്പുഴ മലപ്പുറ കുറുമാ കോളനി, ലക്കിടി പ്രിയദർശിനി കോളനി,
ബത്തേരി കുറുമാ കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.
സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.