കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരവും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ശുചീകരിച്ച് കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ കാമ്പയിന് തുടക്കമായി.പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക മറ്റു ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.