ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് 5 മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 108 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 94 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചുകൊണ്ട് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി