ഹയർ സെക്കന്ററി നാഷണൽ സർവീസ്സ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവശുചീകരണം മഴക്കുഴി നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ക്യാമ്പെയിൻ “മഴയെ വരവേൽക്കാം ” ജില്ലയിൽ സംഘടിപ്പിച്ചു . മെയ് 30 ഞായറാഴ്ച്ച ജില്ലയിലെ ഹയർസെക്കന്ററി 54 ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2600 എൻ എസ് എസ് വൊളണ്ടിയർമാരും എൻഎസ്എസ് നേതൃനിരയും സ്വന്തം വീടുകളിലും പരിസരങ്ങളിലും മാലിന്യ സംസ്കരണ ശുചീകരണ പ്രവർത്തികളിലും അനുയോജ്യമായ സ്ഥലങ്ങളിൽ മഴക്കുഴി നിർമാണത്തിലും ഏർപ്പെട്ടു. മഴക്കാലരോഗ പ്രതിരോധം – അവബോധം, ഡ്രൈ ഡേ യുടെ പ്രാധാന്യം, മാലിന്യ നിർമാർജ്ജനം, കൊതുകു നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങളിൽ വൊളണ്ടിയർമാരുടെ വീടുകളിൽ നിന്ന് സമൂഹത്തിലേക്ക് സന്ദേശം എത്തിക്കാൻ മഴയെ വരവേൽക്കാം പദ്ധതി വഴി കഴിയും.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി