കൊറോണയുണ്ടാക്കിയ പ്രതിസന്ധികൾക്ക് നടുവിൽ പ്രയാസമനുഭവിക്കുന്നതിനിടെ കുടുംബനാഥൻ കൂടി നഷ്ട്ടപ്പെട്ട് പകച്ചു നിൽക്കുന്ന കുടുംബത്തിന് ആശ്വാസമായി മാറിയിരിക്കുകയാണ് സിപിഎം അച്ചൂരാനം ലോക്കൽ കമ്മിറ്റി.ലോക് ഡൗണിനു പുറമെ മഴ കൂടി വന്നതോടെ കപ്പക്ക് തുച്ചമായ വില മാത്രമാണ് കച്ചവടക്കാർ കാണുന്നത്. ഈ സാഹചര്യത്തിൽ കുടുംബം കൃഷി ചെയ്തിരുന്ന കപ്പ എറ്റെടുത്ത് വിതരണം ചെയ്യുകയാണ് പ്രവർത്തകർ .പരിപാടി സിപിഎം വൈത്തിരി ഏരിയ കമ്മിറ്റി അംഗം കെ.എ മനോജ് ഉദ്ഘാടനം ചെയ്തു.സിപിഎം അച്ചൂരാനം ലോക്കൽ സെക്രട്ടറി കെ.ജെറീഷ് തുക കുടുംബത്തിന് കൈമാറി. ലോക്കൽ കമ്മിറ്റി അംഗം എൻ.ചന്ദ്രൻ ,സി. ചേക്കു, ഇ.ആർ രാജേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി അസീസ് പള്ളിപ്പാറ, അബൂബക്കർ , പ്രജോഷ് കുമാർ, സൈനുൽ ആബിദ് ,എ.ഗഫൂർ എന്നിവർ നേതൃത്വം നൽകി.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി