വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞക്കുന്ന് ഒമ്പതാം വാർഡിൽ 2013 – 14ൽ ജില്ലാ പഞ്ചായത്തിന്റെയും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പണിത വനിത സമുച്ചയമാണ് കാടുപിടിച്ച് കിടക്കുന്നത്. തൊട്ടടുത്തുള്ള ലക്ഷംവീട് കോളനിയിലെ താമസക്കാർ ഭീതിയോടെയാണ് ഇതുവഴി വീടുകളിലേക്ക് പോകുന്നത്. ഇഴ ജന്തുക്കളെ കണ്ടതായി കോളനി നിവാസികൾ പറയുന്നു. ഇവയുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്
വനിതാ സമുച്ചയം. എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി