ഐ എന്‍ റ്റി യു സി മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡിസിസിയിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ ഭക്ഷ്യസാധനങ്ങള്‍ ഏറ്റുവാങ്ങി.ഐ എന്‍ ടി യു സി റീജ്യണല്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് കോട്ടക്കൊല്ലി, മണ്ഡലം പ്രസിഡന്റ് പി.ബാബു പിണ്ടിപ്പുഴ, പഞ്ചായത്ത് സെക്രട്ടറി കെ.സി.അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഐ.മുഹമ്മദ് ,എം.ഇക്ബാല്‍, ഒ.കുട്ടിഹസ്സന്‍, കെ.സി.ഹസന്‍, കെ. സന്തോഷ്, എം.ഐ.മാത്യു കുട്ടി എന്നിവര്‍ സംസാരിച്ചു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി