സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ ഡ്രൈഡേ ക്യാമ്പയിനിന്റെ ഭാഗമായി ക്ലബ്ബ് കുന്ന് പരിസരം ശുചീകരിച്ചു. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി എം. രജീഷിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ശുചീകരണത്തിൽ സിപിഐഎം മാനന്തവാടി ലോക്കൽ സെക്രട്ടറി കെ.ടി വിനു ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഷറഫ്, സൈനബ എന്നിവരും ഓഫീസ് സെക്രട്ടറി ദനേഷ് ഡിവൈഎഫ്ഐ മാനന്തവാടി മേഖലാ സെക്രട്ടറി അജ്മൽ, എസ്എഫ്ഐ മാനന്തവാടി ലോക്കൽ സെക്രട്ടറി വിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി