ന്യൂഡല്‍ഹി: ട്വിറ്ററൊഴികെയുള്ള സാമൂഹികമാധ്യമങ്ങള്‍ പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫെയ്‌സ്‌ബുക്ക്, ഗൂഗിള്‍, വാട്‌സാപ്, കൂ, ഷെയര്‍ചാറ്റ്, ടെലിഗ്രാം എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്‌റ്റ് പേഴ്‌ണ്‍, ഗ്രീവന്‍സസ് ഓഫീസര്‍ എന്നിവരുടെ വിശദാംശങ്ങളടക്കമുള്ള വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. എന്നാല്‍, ട്വിറ്റര്‍ ഇതുവരെ നിയമം പിന്തുടരാന്‍ തയ്യാറായിട്ടില്ലെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നതോദ്യോഗസ്‌ഥന്‍ പറഞ്ഞു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം കൊണ്ടുവന്ന ചട്ടം ബുധനാഴ്‌ച മുതലാണ് പ്രാബല്യത്തിലായത്. കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം പരാതി പരിഹാര ഉദ്യോഗസ്‌ഥരെ നിയമിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നല്‍കിയ സമയപരിധി മേയ് 26 ന് അവസാനിച്ചതിനെതുടര്‍ന്ന് കേന്ദ്രം കമ്ബനികള്‍ക്ക് അന്ത്യശാസനം നല്‍കി. കഴിഞ്ഞ ദിവസം വൈകി നോഡല്‍ കോണ്‍ടാക്‌റ്റ് പേഴ്‌ണ്‍, ഗ്രീവന്‍സസ് ഓഫീസര്‍ എന്ന നിലയില്‍ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് അഭിഭാഷകരുടെ വിവരങ്ങള്‍ ട്വിറ്റര്‍ കേന്ദ്രത്തിനു കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ദുബായിൽ നിന്ന് പറന്ന വിമാനം യാത്രക്കാരുടെ ലഗേജുകൾ മറന്നു; ഡൽഹിയിൽ ആശയകുഴപ്പവും പ്രതിഷേധവും
ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ