വയനാട് ജില്ലയില്‍ ഇന്ന് (31.05.21) 170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 440 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.41 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57994 ആയി. 53799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3822 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2339 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ദുബായിൽ നിന്ന് പറന്ന വിമാനം യാത്രക്കാരുടെ ലഗേജുകൾ മറന്നു; ഡൽഹിയിൽ ആശയകുഴപ്പവും പ്രതിഷേധവും
ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ