കരണി, കല്ലഞ്ചിറ പ്രദേശങ്ങളിൽ നാട്ടുകാരിൽ ചിലർ പുലിയെ കണ്ട സംഭവം വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.എഫ്.ഒ പി. രജ്ഞിത്ത്കുമാർ ,
റേഞ്ചർ ഓഫീസർ കെ.ജെ.ജോസ്
എന്നിവരുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ ഫോറസ്റ്റ് ഓഫീസർ കെ.കെ.ചന്ദ്രൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.കെ. വിനോദ് കുമാർ, വാച്ചർ എം.കെ.ബാലൻ, ജീവനക്കാരായ സി.ഷഫീഖ്, അരുൺ കുമാർ എന്നിവരുടെ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഞായറാഴ്ച രാത്രി 11.30 ഓടെ നാട്ടുകാരിൽ ചിലർ കരണിയിൽ പുലിയെ കണ്ടതായി പറയുന്നത്. അന്ന് രാത്രി 12.30 ഓടെ പോലീസും വനപാലകരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക