തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സനെ എൽ.ഡി.എഫ് പ്രവർത്തകരും,പ്രതിനിധികളും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചത്,പ്രതിഷേധാർഹവുമാണെന്നും, ശക്തമായ നടപടി സ്വീകരിക്കണമെന്നും തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ പെയിൻ & പാലിയേറ്റീവ് കെയർ നേഴ്സ് പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ നടത്തുന്നതുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് പ്രതിഷേധത്തിനിടയിൽ
ചെയർപേഴ്‌സൺന്റെ കൈയ്ക് പരുക്കേറ്റ് ,ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന നടപടിക്കെതിരെ പോലീസ് നടപടി കൈ കൊള്ളണമെന്ന് തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി ഭാരവാഹികളായ ജലീൽ പടയൻ, സമദ് വാളാട്, മുബാറക് തലപ്പുഴ, അസീസ് എന്നിവർ ആവശ്യപ്പെട്ടു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക