ഒരു തൈ നടാംനല്ല നാളെയ്ക്ക് വേണ്ടി എന്ന മുദ്രാവാക്യംഏറ്റെടുത്ത്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ
പരിസ്ഥിതി ദിനാചരണം ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖലാ തല ഉദ്ഘാടനം ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് ജോ.സെക്രട്ടറി പി.ജംഷിദ് നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി വിജിത്ത് അധ്യക്ഷനായി.മേഖലാ സെക്രട്ടറി കെ.എ അനുപ്രസാദ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം അനഘ നന്ദിയും രേഖപ്പെടുത്തി.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.