കോവിഡ് ബാധിച്ച് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഉപകാരപ്രദമാവുന്ന ബൈപാപ് മെഷീനുകള്‍ വയനാട് മുസ്ലിം യതീംഖാന വിദ്യാര്‍ത്ഥിനികളായ രഹ്ന കാമില്‍, ഷബാന എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്ക് കൈമാറി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹ്മദ് ഹാജി, ട്രഷറര്‍ പി.പി അബ്ദുല്‍ ഖാദര്‍, കമ്മിറ്റി മെമ്പര്‍ അഹ്മദ് മാസ്റ്റര്‍, അഡ്മിനിസ്ട്രേറ്റര്‍ എം അബ്ദുല്‍ അസീസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നായാലും കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്നവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ഡബ്ല്യു.എം.ഒ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുട്ടില്‍, സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ ഡബ്ല്യു.എം.ഒ നടത്തുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിലാണ് മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക. മലയാളികളായ കുട്ടികളെ ഡബ്ല്യു.എം.ഒവിന്റെ എയ്ഡഡ് സ്‌കൂളുകളിലും സൗജന്യമായി പഠിപ്പിക്കും.