കാവുംമന്ദം: തിരഞ്ഞെടുപ്പിന് മുമ്പ് വയനാട് ജില്ലയിലെത്തിയ മുഖ്യമന്ത്രി വയനാട് ജില്ലയ്ക്ക് 7000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ജില്ലയെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് 7000 പ്രതിഷേധ ഇ മെയില്‍ അയക്കുകയാണ്. ക്യാമ്പയിന്‍റെ തരിയോട് പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി നിര്‍വ്വഹിച്ചു. എം പി ഹഫീസലി, പി സഹീറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി തീരുമാന പ്രകാരം നടക്കുന്ന ഇ മെയില്‍ അയക്കല്‍ ക്യാമ്പയിന്‍ മൂന്ന് ദിവസങ്ങളിലായി നിയോജകമണ്ഡലത്തിലെ മുഴുവന്‍ ശാഖകളിലും നടക്കും.

രണ്ടാം ടെസ്റ്റിലും വിജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി