തലച്ചോറിൽ ട്യൂമർ, നാല് വർഷമായി ചികിത്സയില്ല ; മലയാളികളുടെ പ്രിയപ്പെട്ട കടമറ്റത്ത് കത്തനാർ പറയുന്നു.

തലച്ചോറിലെ ട്യൂമറിനെ കുറിച്ച്‌ നടന്‍ പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലില്‍ കത്തനാര്‍ ആയി എത്തി ശ്രദ്ധ നേടിയ താരമാണ് പ്രകാശ് പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ പ്രകാശ് പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
2016ല്‍ ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ഉപയോഗിച്ചു. നാക്കിന്റെ ഒരു വശം പൊള്ളി, മരവിച്ചു പോയി. മരുന്നിന്റെ പ്രശ്‌നമാണെന്നു കരുതി. പിന്നീട് ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. സ്‌കാനിംഗും കുറെ ടെസ്റ്റും നടത്തി. സ്‌ട്രോക്ക് ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

വീണ്ടും സ്‌കാന്‍ ചെയ്തു. തലച്ചോറില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ എത്തി. തലച്ചോറിന്റെ ഉള്ളില്‍ താഴെയായാണ് ട്യൂമര്‍. പുറത്ത് ആണെങ്കില്‍ സര്‍ജറി ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ ഇത് സര്‍ജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതില്‍ താല്‍പര്യമില്ലായിരുന്നു.

ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുണ്ടായിരുന്നത് എന്ന് ഡോക്ടര്‍ പറഞ്ഞു. ആര്‍സിസിയില്‍ അഞ്ചാറ് ദിവസം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞു. ആറ് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി പോരുകയും ചെയ്തു. പിന്നീട് ഇതുവരെ ചികിത്സ ഒന്നും ചെയ്തില്ല. രോഗം മാറിയോ എന്ന് പരിശോധിച്ചിട്ടുമില്ല.

ചില സയങ്ങളില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. എങ്കിലും ആശപുത്രിയില്‍ പോകുന്നില്ല. വേണ്ട എന്ന് തോന്നിയിട്ടാണ്. ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ അതിജീവിക്കും എന്ന രണ്ട് സാധ്യതകളുണ്ട്. ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. നാല് വര്‍ഷമായി ചികിത്സ നടത്തുന്നില്ല. ഭാര്യയും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്.

സാമ്പത്തിക പ്രശ്‌നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്ന് അറിഞ്ഞാല്‍ മരണത്തെ കുറിച്ച്‌ ആലോചിക്കുമല്ലോ, പക്ഷേ മരണ ഭയമില്ല. ഇനി ഒരിക്കല്‍ കൂടി കടമറ്റത്ത് കത്തനാര്‍ ആകണം. സ്‌ക്രിപ്റ്റ് മനസ്സിലുണ്ട്. പലരുമായും ഡിസ്‌കസ് ചെയ്തിട്ടുണ്ടെന്നും പ്രകാശ് പറയുന്നു.

രണ്ടാം ടെസ്റ്റിലും വിജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി

100 രൂപയില്‍ താഴെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മെസേജ് ലഭിക്കില്ല; നിര്‍ദേശം ആര്‍ബിഐ പരിഗണനയില്‍

100 രൂപയില്‍ താഴെയുള്ള പണമിടപാടുകള്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നത് അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അപേക്ഷിച്ച് ഇന്ത്യന്‍ ബാങ്കുകള്‍. യുപിഐ വഴി ചെറിയ തുകകളുടെ ഇടപാടുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി

ശൈശവ വിവാഹങ്ങളിൽ കേരളത്തിൽ വലിയ വർദ്ധനവ്, 18 ൽ 10ഉം തൃശൂരിൽ, ‘പൊൻവാക്ക്’ തുണച്ചത് 48 പേരെ

തൃശൂർ: 2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്.

മെസിയുടെ സന്ദർശനം:’50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ ക്രമീകരിക്കും’

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍

ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.