ജനകീയ രക്തസേനയുടെ (പിബിഡിഎ) രണ്ടാം വാർഷികത്തിന്റെ ഭാഗമായി
ലോക രക്തദാന ദിനത്തിൽ രക്തദാനം സൗകര്യപ്രദമാക്കുന്നതിനായി വികസിപ്പിച്ച
മൊബൈൽ ആപ് രജിസ്ട്രേഷൻ ഉദ്ഘാടനം നടത്തി. വയനാട് മെഡിക്കൽ കോളജിൽ നടന്ന
ചടങ്ങിൽ ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫിസർ ഡോ. വി. അമ്പു ഉദ്ഘാടനം നിർവഹിച്ചു.
പിബിഡിഎ ജില്ലാ ചീഫ് കോർഡിനേറ്റർ കെ.ടി. ഷബ്‌ന അധ്യക്ഷത വഹിച്ചു. ജില്ലാ
കോ–ഓർഡിനേറ്റർ കെ.എം. ഷിനോജ്, ബ്ലഡ് ബാങ്ക് ഓഫിസർ ഡോ. ബിനിജ മെറിൻ
ജോയ്, ഡോ. അനുപ്രിയ, ഇ.എം. ജാഫർ എന്നിവർ പ്രസംഗിച്ചു. പിബിഡിഎ അംഗങ്ങൾ
അടക്കം നിരവധി വ്യക്തികൾ രക്തദാനം നടത്തി.

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്
മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും