കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ഇടവക പഞ്ചയത്തിലെ മൂന്നാം വാർഡിൽ പോസിറ്റീവായ ചുമട്ടുതൊഴിലാളിക്ക് 14 ഓളം വ്യക്തികളുമായി സമ്പർക്കമുണ്ട്.
പി.കെ സ്റ്റോഴ്സ് കൊയിലേരി തോന്നിക്കൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്.
നൂൽപ്പുഴ 10 വാർഡായ തോട്ടാമൂല കമ്പക്കോടി എന്ന സ്ഥലത്ത് ജൂൺ 11 ന് തൊഴിലുറപ്പിന് പോയ വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 12 വരെ കേണിച്ചിറ സപ്ലൈകോ ഓഫീസിൽ ജോലി ചെയ്ത വ്യക്തി, ട്രൈബൽ ഡെവലെപ്മെന്റ് ഓഫീസ് ജീവനക്കാരൻ എന്നിവർ പോസിറ്റീവാണ്.
വൈത്തിരി താലൂക് ഓഫീസിൽ ജൂൺ 10 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവായി.
ഇടവക മുക്കത് കോളനി, മാനന്തവാടി കുഴിനിലം ആടുവാൻകുന്നു കോളനി,
ബത്തേരി തേലമ്പറ്റ കോളനി,
വാഴവറ്റ കരുമാതുവായൽ കോളനി, കമ്മന നെഞ്ചോത് കോളനി,
വൈത്തിരി വട്ടക്കുണ്ട് കോളനി,
തവിഞ്ഞാൽ ഗോദാവരി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.