ഇന്ന് ലോക കാപ്പി ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ ആദ്യദിനമാണ് ലോക കാപ്പി ദിനമായി ആഘോഷിക്കുന്നത്. കാപ്പി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും അധ്വാനത്തെ ബഹുമാനിക്കാനാണ് ഈ ദിവസം ആഘോഷമാക്കുന്നത്. ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ(ഐസിഒ) നേതൃത്വത്തില്‍ 2015ലാണ് ആദ്യ കാപ്പി ദിനം ആഘോഷിച്ചു തുടങ്ങിയത്. 2014ലാണ് ഒക്ടോബര്‍ ഒന്ന് കോഫിക്കായി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

ലോക കോഫീ ഡേ ആയ ഇന്ന് കാപ്പിയേ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

എത്യോപ്പിയയിലെ ഒരു ആട്ടിടയനായ ഖാലിദാണ് (കല്‍ദി) ലോകത്തിനായി ഈ അത്ഭുത പാനീയമായ കാപ്പി കണ്ടുപിടിച്ചത്.

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം എണ്ണ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വസ്തുവാണ് കാപ്പി

ഇന്ത്യയില്‍ കാപ്പി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഇതില്‍ തന്നെ ഇന്ത്യിയലെ ആകെ ഉത്പാദനത്തിന്‍റെ 71 ശതമാനവും ഉത്പാദിപ്പിക്കുന്നത് കര്‍ണാടകയിലാണ്. 21 ശതമാനം കേരളത്തിലും 5 ശതമാനം തമിഴ്നാട്ടിലും.

കര്‍ണാടകയുടെ കോഫീ ലാന്‍റ് എന്ന് അറിയപ്പെടുന്നത് ചിക്മഗലൂര്‍ ആണ്. കാരണം സംസ്ഥാനത്ത് ഇത് കാപ്പി ഉത്ാപദനം ആരംഭിച്ചത് അവിടെയാണ്.

എത്യോപ്പിയയിലെ ഗോത്രവിഭാഗങ്ങള്‍ കാപ്പിക്കുരു കഴിച്ചിരുന്നുവെന്നും പിന്നീട് ഇവര്‍ ഇത് പാനീയമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയെന്നുമാണ് കരുതുന്നത്.

ലോകത്തില്‍ കാപ്പി ഉത്പാദനത്തില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. ബ്രസീല്‍, വിയറ്റ്നാം, കൊളമ്പിയ, ഇന്തോനേഷ്യ, എത്യോപ്പിയ എന്നിവ യാഥാക്രമം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലാണ്.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ പ്രധാന ഉപഭോക്താക്കള്‍ ഇറ്റലിയും റഷ്യയും ജെര്‍മനിയുമാണ്.

വളരെ പ്രസിദ്ധമായ റോബസ്റ്റ(കോഫീ കനെഫോറ)യും കോഫീ അറാബികയുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന കാപ്പിക്കുരുകള്‍.

ഇന്ത്യയുടെ 1.54 ലക്ഷം ഹെക്ടറുകളില്‍ കാപ്പി കൃഷി ചെയ്യുന്നത് 98 ശതമാനം വരുന്ന ചെറുകിട കര്‍ഷകരാണ്.

2017 – 18 വര്‍ഷത്തില്‍ ഇന്ത്യ 3.16 ലക്ഷം ടണ്‍ കോഫീ ഉത്പാദിപ്പിച്ചു. 3.92 ലക്ഷം ടണ്‍ കോഫീ ഇന്ത്യ കയറ്റുമതി ചെയ്തുവെന്നുമാണ് കണക്കുകള്‍ പറയുന്നത്.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള

പേരാമ്പ്രയിൽ സ്കൂൾ ​ഗ്രൗണ്ടിൽ കാറോടിച്ച് കയറ്റിയത് 16 കാരൻ, 25 വയസുവരെ ലൈസൻസ് നൽകില്ല, ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി

കോഴിക്കോട്: കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.