മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ 308 ( 242 ഗ്രാം) സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകൾ കണ്ടെടുത്തു. ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന് കടത്താൻ സാധിക്കാതെ ഒളിച്ചു വെച്ചതാകാമെന്ന് കരുതുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കേസ്സുകളിലായി 3500 കിലോഗ്രാമിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ,76 ലക്ഷം രൂപയുടെ കുഴൽപണം ,നിരവധി വാഹനങ്ങൾ എന്നിവ എക്സൈസ് പരിശോധനയിൽ പിടികൂടിയിരുന്നു.
മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ.വി.കെ. മണികണ്ഠൻ പ്രിവന്റീവ് ഓഫിസർമാരായ എം.ബി.ഹരിദാസ്, അജയകുമാർ,സിഇഒമാരായ അമൽദേവ് ,സുരേഷ്.സി എന്നിവർ ചേർന്നാണ് ഒളിച്ചു വെച്ച ലഹരി ഗുളികകൾ കണ്ടെടുത്തത് .ഈ ഗുളികകൾ 5 ഗ്രാം കൈവശം വെച്ചാൽ തന്നെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.
പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി