ജില്ലയില്‍ കോവിഡ് രോഗം ബാധിക്കുന്നതില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുന്നറിപ്പ് നല്‍കി. കുട്ടികളില്‍ കൂടുതലായി രോഗബാധ കണ്ടു വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വയോജനങ്ങള്‍ക്ക് രോഗം പിടിപെടുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചേക്കും. വയോജനങ്ങളില്‍ കൂടുതല്‍പേരും ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവര്‍ ആയിരിക്കും. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരില്‍ കോവിഡ് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കുട്ടികളും വയോജനങ്ങളും പരമാവധി വീടുകളില്‍ നിന്ന് പുറത്ത് പോകാതെ ഇരിക്കണം. വീട്ടിലെ മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പ് , വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും മറ്റുള്ളവരില്‍നിന്ന് പരമാവധി അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. എല്ലാവരും കനത്ത ജാഗ്രത പാലിക്കണം. രോഗം ആരില്‍നിന്നും പകരാം എന്ന ബോധ്യത്തോടെ വേണം ജാഗ്രത പാലിക്കുവാന്‍.

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.