പടിഞ്ഞാറത്തറ: ഇന്ത്യയിലുടനീളം ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന സവർണ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കേരള ദലിത് പാന്തേഴ്സ് പടിഞ്ഞാറത്തറ സെൻ്റർ കമ്മറ്റി പ്രതിഷേധിച്ചു.
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളായവർക്കെതിരെ പട്ടിക ജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പ്രസ്തുത വിഷയത്തിൽ സാക്ഷര കേരളം മൗനം പാലിക്കുന്നത് ദലിതരോടുള്ള കടുത്ത ജാതിവിവേചനമാണെന്നും യോഗം വിലയിരുത്തി.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.