കീശ ചോരും!, മൊബൈല്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടെലികോം കമ്പനികള്‍, എയര്‍ടെല്‍ തുടക്കമിട്ടു

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് വര്‍ധിപ്പിച്ചേക്കാം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇതിനോടകം തന്നെ രണ്ടു സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചു. പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഏകദേശം 57 ശതമാനത്തിന്റെ വര്‍ധനയാണ് എയര്‍ടെല്‍ വരുത്തിയത്. എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും വൈകാതെ തന്നെ താരിഫ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ താരിഫ് വര്‍ധിപ്പിച്ചത്. 28 ദിവസം കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനിന്റെ താരിഫില്‍ 57 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ 99 രൂപ പ്ലാനിന്റെ താരിഫ് 155 ആയി വര്‍ധിച്ചു. 99 രൂപ പ്ലാന്‍ എയര്‍ടെല്‍ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 99 രൂപ ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുന്ന പ്ലാനാണിത്. സമാനമായ രീതിയില്‍ എല്ലാ സര്‍ക്കിളിലും 28 ദിവസം കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനിന്റെ താരിഫ് എയര്‍ടെല്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടുപിടിച്ച് മറ്റു ടെലികോം കമ്പനികളും താരിഫ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

ഇതിന് പുറമേ ഒഡീഷ, ഹരിയാന സര്‍ക്കിളുകളില്‍ ചെലവ് കുറഞ്ഞ മറ്റു പ്ലാനുകളായ 109, 111 പ്ലാനുകള്‍ ലഭ്യമല്ല എന്നും പിന്‍വലിച്ചതായും
കാണിക്കുന്നതായി പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു സര്‍ക്കിളുകളില്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.