പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍: പഠനം

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി പാഡുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ഇവ സ്ത്രീകളില്‍ അലര്‍ജി മുതല്‍ വന്ധ്യതയും അര്‍ബുദവും ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പഠനം പറയുന്നു.

തിങ്കളാഴ്ചയാണ് റാപ്ഡ് ഇന്‍ സീക്രസി( wrapped in secrecy) എന്ന പേരിലുള്ള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഫാലേറ്റ്‌സ് ( phthalates) , വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് (voc) എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയില്‍ വില്‍ക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായി പഠനസംഘം കണ്ടെത്തി.

ഉത്പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്‌സ്. വിവിധ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രാസവസ്തുവാണിത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളില്‍ ആറ് തരത്തിലുള്ള ഫാലേറ്റുകള്‍ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. കിലോയ്ക്ക് 10 മുതല്‍ 19,600 മൈക്രോഗ്രാം എന്ന പരിധിയിലാണ് ഈ രാസവസ്തു പാഡുകളില്‍ അടങ്ങിയിരിക്കുന്നത്.

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്‌സ് കാരണമാകുന്നു. കൂടാതെ ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍, ഇന്‍സുലിന്‍ പ്രതിരോധം, രക്താതിസമ്മര്‍ദം മുതലായവയിലേക്കും ഫാലേറ്റ്‌സ് നയിക്കുന്നു.

സാനിറ്ററി പാഡുകള്‍ വഴി മാത്രമേ സ്ത്രീകള്‍ ഫാലേറ്റ്‌സുകളുമായി സമ്പര്‍ക്കത്തില്‍ വരൂ എന്ന് സ്ഥാപിക്കാന്‍ പഠനം ഉദ്ദേശിക്കുന്നില്ലെന്ന് പഠനസംഘത്തിലുള്‍പ്പെടെ പ്രീതി മഹേഷ് എന്ന ഗവേഷക വ്യക്തമാക്കി. എന്നാല്‍ യോനിയിലെ കോശങ്ങള്‍ക്ക് മറ്റ് കോശങ്ങളേക്കാള്‍ അപകടസാധ്യത കൂടുതലാണെന്ന് ഇവര്‍ വ്യക്തമാക്കി.

സാനിറ്ററി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന അത്യപകടകാരിയായ മറ്റൊരു രാസവസ്തുവാണ് വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട്. ഇവ എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. പെര്‍ഫ്യൂമുകള്‍, പെയിന്റുകള്‍, എയര്‍ ഫ്രഷ്‌നറുകള്‍ എന്നിവയില്‍ വിഒസി വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാഡുകളില്‍ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. ക്ഷീണം, ബോധക്ഷയം, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവ മുതല്‍ വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. കൂടാതെ ഈ രാസവസ്തു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം.

ആര്‍ത്തവ സംബന്ധമായ ഉല്‍പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനായി യൂറോപ്പില്‍ അനുവദനീയമായ അളവിന്റെ മൂന്ന് മടങ്ങാണ് ഇന്ത്യയില്‍ സാനിറ്ററി പാഡുകകളില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം പരിധികള്‍ നിശ്ചയിച്ചിട്ടില്ലെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ടോക്‌സിക് ലിങ്ക് തയാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം: https://toxicslink.org/Publication/WrappedinSecrecyToxicChemicalsinMenstrualProducts

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,

ഫോണ്‍ കവറിനുള്ളില്‍ പൈസ വെക്കുന്നവരാണോ? അപകടം തൊട്ടരികേയുണ്ട്

ഫോണ്‍ കവര്‍ താല്‍ക്കാലിക പേഴ്‌സായി ഉപയോഗിക്കുന്ന പല ആളുകളുമുണ്ട്. ഫോണ്‍മാത്രം എളുപ്പത്തില്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പോകാന്‍ താല്‍പര്യമുളള ആളുകളായിരിക്കാം കൂടുതലും ഇക്കാര്യം ചെയ്യുന്നത്. ഇത്തരക്കാര്‍ കറന്‍സി നോട്ടുകളും എടിഎം കാര്‍ഡുകളും പേപ്പറുകളും ഒക്കെ മൊബൈല്‍

ആവേശകരമായ മത്സരത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ പെന്റ് ഇന്റർനാഷണൽ തൃക്കരിപ്പൂരിന് വിജയം

എ എഫ് സി ബീരിച്ചേരി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ട്രികാർട്ട് അവതരിപ്പിക്കുന്ന എ. എഫ്. സി എമ്പയർ കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ

ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിലെ എൻ.എസ്.എസ് ക്യാമ്പിൽ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം – സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടത്തിയ പരിപാടി ജില്ല വിമുക്തി

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.