കര്‍ണാടകയില്‍ സ്‌കൂള്‍കുട്ടികളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത് കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ് എന്നിവ; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ബെംഗലൂരു: കര്‍ണാടകയില്‍ സ്‌കൂള്‍കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗില്‍ നിന്നും മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചത്.

മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നുണ്ടോ എന്നറിയാനാണ് സ്‌കൂള്‍ അധികൃതര്‍ ബാഗ് ചെക്ക് ചെയ്തത്. എന്നാല്‍ ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്ററുകള്‍, വൈറ്റ്‌നറുകള്‍, ധാരാളം പണം എന്നിവയാണ് ബാഗില്‍ നിന്ന് കിട്ടിയത്. സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിവരുകയാണ് അധികൃതര്‍.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങ് ശുപാര്‍ശ ചെയ്തു. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. സ്‌കൂളില്‍ തന്നെ കൗണ്‍സിലിങ്ങ് സംവിധാനം ഉണ്ടെങ്കിലും പുറത്ത് നിന്നുളള ബോധവല്‍ക്കരണ സഹായങ്ങളും കുട്ടികള്‍ക്ക് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ രക്ഷിതാക്കളോട് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് 10 ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.