പനമരം :സംസ്ഥാന സ്കൂൾ കായികമേളയിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജേഴ്സി വിതരണം നടത്തി. പനമരം ഗവൺമെന്റ് ടി.ടി.ഐയിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി കായിക താരങ്ങൾക്ക് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പ് മുണ്ടേരി സ്റ്റേഡിയത്തിൽ വച്ച് നടത്തുകയുണ്ടായി .മൂന്ന് ലക്ഷത്തിലധികം രൂപയാണ് ക്യാമ്പിനും ജേഴ്സിയുടെ വിതരണത്തിനുമായി ജില്ലാ പഞ്ചായത്ത് ചിലവഴിച്ചത് .ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .എസ് .ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബീന ജോസ് ,ഉഷതമ്പി ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രകാശ്, മീനാക്ഷി രാമൻ, സിന്ധു ശ്രീധർ ,എ.എൻ .സുശീല, ബിജു കെ. ജോർജ് ,ലത ,മുനീർ,തുടങ്ങിയവർ സംസാരിച്ചു

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






